Recent

####Welcome######### ########

Thursday 17 December 2015

Teachers Package Cancelled By High Court Of Kerala - Latest News

അധ്യാപക പാക്കേജില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

 കൊച്ചി: അധ്യാപക പാക്കേജില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. പ്രൈമറി ക്ലാസുകളില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. പ്രൈമറി ക്ലാസുകളില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്നും ഹൈക്കോടതി വിലയിരുത്തി.

എല്‍പി സ്‌കൂളുകളില്‍ 1:30 എന്ന അനുപാതവും യുപി സ്‌കൂളുകളില്‍ 1: 35 എന്ന അനുപാതവും നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപക നിയമനം, മാനെജ്‌മെന്റുകളുടെ അവകാശം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ അപാകതയുണ്ടെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഈ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
അധ്യാപക പാക്കേജിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെസിബിസി. കോടതികളിലൂടെ മാത്രമെ നീതി നടപ്പാക്കി കിട്ടൂ എന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ആകെ തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വരുമെന്ന് കെസിബിസി എജ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ: ജേക്കബ് പാലക്കാപ്പള്ളി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇതിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിട്ട സര്‍ക്കാര്‍ തെറ്റ് മനസിലാക്കി കോടതി വിധി നടപ്പാക്കണം. വിധിക്കെതിരെ അപ്പീല്‍ നല്‍കി വീണ്ടും നീതി നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഫാ:ജേക്കബ് പാലക്കാപ്പളളി പറഞ്ഞു.

Courtesy= Reporter News

No comments:

Post a Comment