കൊച്ചി സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി റദ്ദാക്കി. 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന തീരുമാനാണ് കോടതി റദ്ദാക്കിയത്. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:35 തന്നെ ആയിരിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.  ഈ അനുപാതം സര്‍ക്കാരിന് 1000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന വാദം കോടതി കണക്കിലെടുത്തില്ല.
അധ്യാപക നിയമനത്തിന് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമാണ് ബാധകമാകുക എന്നാണ് കോടതി പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഒന്നുമുതല്‍ അഞ്ച് വരെ 1:30 എന്ന അനുപാതത്തിലും 6,7,8 ക്ലാസുകളില്‍ 1:35 എന്ന അനുപാതത്തിലുമാണ് അധ്യാപക നിയമനം നടത്തേണ്ടത് എന്ന് കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ എയ്ഡഡ് സ്കുളുകളില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നുള്ള ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 200ന് മുകളില്‍ വരുന്ന അധ്യാപകര്‍ക്ക് ആശ്വാസം നല്കുന്ന വിധിയാണ് ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ വിധിെക്കതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബൈഞ്ചിനെ സമീപിക്കുമെന്നാണ് വിവരം.

Source: Mathrubhumi.com



അധ്യാപക പാക്കേജിലെ സുപ്രധാന വ്യവസ്ഥകള്ഹൈക്കോടതി റദ്ദാക്കി

Read more at: http://www.asianetnews.tv/news/kerala/teachers-package-40802